ചേലക്കരയിലെ സ്ഥാനാർഥികൾ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും
തൃശൂർ : ചേലക്കരയിലെ സ്ഥാനാർഥികൾ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. വടക്കാഞ്ചേരി താലൂക്ക് ഓഫിസിൽ രാവിലെ 11 മണിക്കാണ് എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് നാമനിർദേശ പത്രിക സമർപ്പിക്കുക. തുടർന്ന് പതിനൊന്നര യോടുകൂടി ബി.ജെ.പി സ്ഥാനാർഥി കെ. ബാലകൃഷ്ണനും, ഒന്നരയ്ക്ക് ശേഷം യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസും നാമനിർദേശ പത്രിക സമർപ്പിക്കും. മൂന്നു മുന്നണികളും പ്രകടനത്തോടുകൂടി യായിരിക്കും നാമനിർദേശ പത്രിക നൽകുക. ശേഷം പതിവ് സ്ഥാനാർഥി പര്യടനങ്ങളും ഉണ്ടാകും. അതേസമയം പാലക്കാട് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. ഉച്ചയ്ക്ക്ശേഷമായിരിക്കും പത്രികാ സമർപ്പണം.