ചെന്നൈയില്‍ 78കാരിയെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു; ദമ്പതികള്‍ പിടിയില്‍
ചെന്നൈ : പത്തുദിവസം മുമ്പ് കാണാതായ 78കാരിയെ വെട്ടിനുറുക്കി പുഴിലെറിഞ്ഞ ദമ്പതികള്‍ പിടിയില്‍. വിരുദ്ധനഗറില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ദിവസ വേതന തൊഴിലാളിയാണ് മരിച്ച വിജയ. ഇവര്‍ മൈലാപൂര് സ്വദേശിയാണ്. ജൂലായ് പതിനേഴിന് ജോലി പോയ അമ്മ തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് മകള്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ പാര്‍ത്ഥിപനെ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. എന്നാല്‍ ഇയാളും ഭാര്യയും ഒളിവില്‍ കഴിയുകയായിരുന്നു. മോഷണം നടത്തിയ ഇരുവരെയും വിജയ കൈയ്യോടെ പിടികൂടി. ഇതോടെ ഇരുവരും ചേര്‍ന്ന് വിജയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം കഷ്ണങ്ങളാക്കി അടയാര്‍ നദിയിലെറിയുകയാണ് ചെയ്തത്. വിജയയുടെ ആഭരണമാണ് ഇരുവരും കവരാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് നിഗമനം.