രഘുറാം കേശവ് എന്ന പോലീസ് ഉദ്യോഗസ്ഥനായി ചേരൻ ആദ്യമായി മലയാളത്തിൽ; ഫസ്റ്റ് ലുക്ക് പുറത്ത്
തമിഴിലെ പ്രതിഭാധനനായ സംവിധായകനും നടനുമാണ് ‘ചേരൻ’. ആദ്യമായി മലയാള സിനിമയിലേക്ക്. അനുരാജ് മനോഹർ സംവിധാനം ചെയ്തു ടൊവിനോ തോമസ് നായകനായി അഭിനയാക്കുന്ന നരിവേട്ട എന്ന ചിത്രത്തിലാണ് ഡി.ഐ.ജി. രഘുറാംകേശവ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രവുമായി ആണ് മലയാളത്തിലേക്ക് ആദ്യമായി എത്തുന്നത്.
ചേരൻ്റെ കഥാപാത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഇന്നലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. ചേരൻ്റെ സാന്നിദ്ധ്യത്തിലൂടെ നരി വേട്ട എന്ന ചിത്രം ദക്ഷിണേന്ത്യൻ സിനിമയിലും ഏറെ പ്രസക്തമായിരിക്കുന്നു. തിമിഴ് നാട്ടുകാരനാണങ്കിലും കേരള കേഡറിൽ ജോലി ചെയ്യുന്നഐ.പി..എസ്. ഉദ്യോഗസ്ഥനാണ്. രഘുറാം കേശവ് തൊഴിൽ രംഗത്ത് ഏറെ കർക്കശ്ശക്കാരനും, സത്യസന്ധനുമായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിൻ്റെ നിർണ്ണായകമായ ഇടപെടലിലൂടെ ചിത്രത്തിൻ്റെ കഥാഗതിയിൽ വലിയ വഴിഞ്ഞിരിവിനു കാരണമാകുന്നുണ്ട്.
ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷനുകൾ പുരോഗമിച്ചു വരുന്ന ഈ ചിത്രത്തിൽ ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു,, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മറവികൾ ക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. സുരാജ് വെഞ്ഞാറമൂടാണ് ഈ ചിത്ര’ത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിയ മുതൽ മുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രിയംവദാ കൃഷ്ണനാണ് നായിക. ഒരു ദൗത്യത്തിനു നിയോഗിക്കപ്പെടുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ സംഭവബഹുലമായ യാത്രയാണ് നരിവേട്ട. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലുമുള്ള സംഘര്ഷങ്ങളും നേരിടുന്ന പ്രതിസന്ധികളും ചിത്രം ആവിഷ്കരിക്കുന്നുണ്ട്.