ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം:പൊലീസിന് വീഴ്ച പറ്റി, നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം നിയമസഭയിലും ചൂടേറിയ ചർച്ചയായി. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് വിഷയം ഉന്നയിച്ചത്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചുള്ള അപകടങ്ങൾ വർധിപ്പിവരികയാണെന്നും ഉന്നത സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിഷയം ശരിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ചേരാനല്ലൂർ കേസിലെ പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ഉടൻ ജാമ്യം കിട്ടിയത് അത്ഭുതപ്പെടുത്തിയെന്നും ചെന്നിത്തല വിവരിച്ചു. ദാരുണമായ സംഭവമാണ് ചേരാനല്ലൂരിൽ ഉണ്ടായത്. തുടക്കത്തിൽ പൊലീസ് സ്വീകരിച്ച നിലപാട് ശരിയല്ലെന്നും ആഭ്യന്തര മന്ത്രി തുറന്ന് സമ്മതിച്ചു