ചെറുകുന്ന് – കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പദ്ധതിക്ക് തുക അനുവദിക്കണം എം വിജിൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം:ചെറുകുന്ന് കണ്ണപ്പുരം പഞ്ചായത്തുകളിലെ ഉപ്പുവെള്ള പ്രതിരോധ പ്രവർത്തനത്തിന് 1.50 കോടി രൂപ കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ബജറ്റിൽ അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ പദ്ധതിയെ ഒഴിവാക്കിയിരിക്കുകയാണ്
ചെറുകുന്ന് കണ്ണപുരം ഭാഗങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറുന്നത് ശാശ്വതമായി തടയുന്നതിന് ആവിഷ്കരിച്ച പദ്ധതിയെയാണ് യുഡിഎഫ് സർക്കാർ ബജറ്റിൽ ഉൾപ്പെടുത്താതെ നീക്കം ചെയ്തിരിക്കുന്നത് .
ഇത് പുന:പരിശോധിക്കണമെന്ന് എം വിജിൻ എംഎൽഎ ധനകാര്യ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി വിഡി സതീശന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പരിശോധിച്ച് അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എം വിജിൻ എംഎൽഎയെ അറിയിച്ചു