കുട്ടികളുടെ ഉയർന്ന പ്രായം 16 വയസായി കുറയ്ക്കുന്നത് നിയമനിർമ്മാണ സഭകൾ പരിഗണിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി
കൊച്ചി:ബാലാവകാശ നിയമപ്രകാരം കുട്ടികളുടെ ഉയർന്ന പ്രായം 16 വയസായി കുറയ്ക്കുന്നത് നിയമനിർമ്മാണ സഭകൾ പരിഗണിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി.വയസ് 16 ആകുമ്പോൾ തന്നെ കുട്ടികൾ ആവശ്യത്തിന് മാനസിക വളർച്ച നേടുന്നുണ്ടെന്നാണ് ഇപ്പോഴത്തെ പ്രവണത വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ നിരീക്ഷിച്ചു.
പത്തൊൻപതുകാരൻ മദ്യപിച്ച് ഓടിച്ച ആഡംബരകാറിടിച്ച് നെടുമ്പാശേരിയിൽ 3 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിലെ ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.