ഇസ്രായേലിനെതിരെ ഇറാൻ പ്രയോഗിച്ചത് ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുക ളെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്
ഇസ്രായേലിനെതിരെ കഴിഞ്ഞ ദിവസം ഇറാൻ പ്രത്യാക്രമണത്തിന് ഉപയോഗിച്ചത് ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുക ളെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. ഇതാദ്യമായാ ണ് ഇറാൻ അവരുടെ വജ്രായുധമായ ക്ലസ്റ്റര്‍ ബോംബുകള്‍ തൊടുക്കുന്നത്. ഒന്നിൽ നൂറായി പൊട്ടിത്തെറിക്കുന്നതാണ് ക്ലസ്റ്റർ ബോംബുകൾ. മധ്യ ഇസ്രയേലിലെ അസോറിൽ ക്ലസ്റ്റർ ബോംബുകൾ പതിച്ചതായും ഇത് നാശനഷ്ടങ്ങളുണ്ടാക്കി യെന്നും ഇസ്രായേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. പൊട്ടിത്തെറിക്കാത്ത ഡസന്‍കണക്കിന് ബോംബുകള്‍ മധ്യ ഇസ്രയേലില്‍ നിന്നും കണ്ടെത്തിയെന്നും ഇസ്രായേൽ സൈന്യം വെളിപ്പെടുത്തു ന്നുണ്ട്. പൊട്ടാത്ത വെടിക്കോപ്പുകളുടെ അപകടങ്ങളെക്കുറിച്ചുള്ള പൊതുജന മുന്നറിയിപ്പായി ഇസ്രായേൽ സൈന്യം ഒരു ഗ്രാഫിക് പുറത്തിറക്കി. എന്നാൽ, ക്ലസ്റ്റർ ബോംബ് പ്രയോഗിച്ചത് സംബന്ധിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മിസൈലുകലിൽ പോർമുനയായി വെക്കുന്ന ക്ലസ്റ്റർ ബോബുകൾ ഒന്നു തൊടുത്താൽ നൂറും ആയിരവുമായി ചിതറിത്തെറിച്ച് പൊട്ടിത്തെറിക്കും. ഒറ്റ സ്ഫോടനം കൊണ്ട് അവസാനിക്കാതെ ഒരു പ്രദേശമാകെ അലക്ഷ്യമായി പൊട്ടിത്തെറിക്കുന്നു എന്നത് അത്യാഹിതം പ്രവചനാതീതമാക്കുന്നു. ഒരു വിശാലമായ പ്രദേശം മുഴുവൻ നാശം വിതക്കാൻ പോന്ന ആയുധമാണിത്. ചിതറി തെറിച്ചവ വീണയുടൻ പൊട്ടിത്തെറിക്കാത്ത തിനാൽ അപ്രതീക്ഷിതമായ പൊട്ടിത്തെറിക ളാണ് ഉണ്ടാകുക. 2008-ൽ അന്താരാഷ്ട്രത ലത്തിൽ നിരോധിച്ച ആയുധമാണ് ഇത്. ക്ലസ്റ്റർ ബോംബ് മിസൈലുകളുടെ നിര്‍മ്മാണം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവയ്ക്കെതിരെ 111 രാജ്യങ്ങൾ ഒപ്പുവെച്ചിരുന്നു. എന്നാൽ ഇതിൽ ഇറാനും ഇസ്രയേലും പങ്കുചേർന്നിരുന്നില്ല.