കോസ്മോപൊളിറ്റൻ ക്ലബ്ബ് ഓണാഘോഷവും കുടുംബ സംഗമവും ആഘോഷിച്ചു
തളിപ്പറമ്പ :കോസ്മോപൊളിറ്റൻ ക്ലബ്ബ് ഓണാഘോഷവും കുടുംബ സംഗമവും ആഘോഷിച്ചു. തളിപ്പറമ്പ കോസ്മോപൊളിറ്റൻ ക്ലബ്ബ് ഏഴാം മൈൽ ടാപ്കോസ് ഹാളിൽ വെച്ച് നടന്ന ഓണാഘോഷവും കുടുംബ സംഗമവും ക്ലബ്ബ് പ്രസിഡണ്ട് എം വി . നാരായണൻ ദീപം തെളിച്ച് ഉത്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ച് പ്രൊഫ: എം.പി ലക്ഷ്മണൻ, പി. ഗോപിനാഥ്, അഡ്വ: എം. കെ. വേണുഗോപാൽ , പി . വിനോദ് മാസ്റ്റർ, പത്മിനി ജനാർദ്ദനൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ ക്ലബ്ബ് ട്രഷറർ പി.വി. ശിവാനന്ദൻ , കലാ വിഭാഗം കൺവീനർ ഓമന നാരായണൻ, ജോ: കൺവീനർമാരായ ഷിബപ്രദീപ്, സരോജിനി രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു. പരിപാടിയിൽ ക്ലബ്ബ് പ്രവർത്തക സമിതി അംഗങ്ങളും, കുടുംബാംഗങ്ങളും പങ്കെടുത്തു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാകായിക പരിപാടികൾ ഉണ്ടായി .. ടി. ഗംഗാധരൻ്റെ നേതൃത്വത്തിൽ മനോഹരമായ പൂക്കളം ഒരുക്കി. തുടർന്ന് ഓണസദ്യയോടെ പരിപാടികൾ അവസാനിച്ചു. പരിപാടിക്ക് സെക്രട്ടറി. പി. വി രാമചന്ദ്രൻ സ്വാഗതവും, ജോ: സെക്രട്ടറി കെ. പ്രജിത്ത് നന്ദിയും പറഞ്ഞു