സി വി ധനരാജ് അനുസ്മരണം സംഘടിപ്പിച്ചു
പയ്യന്നൂർ :ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി സി വി ധനരാജ് അനുസ്മരണം നടത്തി..ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയംഗവും കുന്നരു മേഖല സെക്രട്ടറിയുമായിരുന്ന സി വി ധനരാജിനെ 2016 ജൂലൈ 11 ന് രാത്രിയിലാണ് കുന്നരു കാരന്താട്ടെ വീട്ടിനു മുന്നിലിട്ട് ആർഎസ്എസ് ക്രിമിനൽ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മണ സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു..ബ്ളോക്ക് പ്രസിഡന്റ് സി ഷിജിൽ അദ്യക്ഷത വഹിച്ചു..സി കൃഷ്ണൻ ,പി സന്തോഷ്,സരിൻ ശശി,പി പി അനിഷ ,സി വി രഹിനേജ് ,കെ മനുരാജ്,കെ മിഥുൻ മുഹമ്മദ് ഹാഷിം,കെ വിദ്യ എന്നിവർ സംസാരിച്ചു..