സൈക്കിളിൽ നിന്ന് വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.
ചാല : സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റു ആസ്പത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തന്നട സെൻട്രൽ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ മ ർവ(12) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.വീടിനു സമീപത്തെ റോഡിലൂടെ സൈക്കിൾ ഓടിച്ചു പോകുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ മതിലിനോട് ഇരിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ക്ഷതം സംഭവിച്ച വിദ്യാർഥിനി നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ബുധനാഴ്ചയോടെ ഉച്ചയോടെ മരിച്ചു.
ണ്.പിതാവ് : മുഹമ്മദ് ഫൈസൽ.
മാതാവ്: നസ്സരിയ. സഹോദരൻ: മുഹമ്മദ് നാസിം.