ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലിസ്
ഇരിട്ടി:കല്ലറയുടെ നമ്പറുകൾ മാറിപ്പോയി. ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ തെളിഞ്ഞുസെമിത്തേരി നവീകരണത്തിൻ്റെ ഭാഗമായി കല്ലറയുടെ നമ്പറുകൾ മാറിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.2006ലും 2015 ലും കല്ലറയിൽ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു ഇതിൽ 2015 ൽ പായയോടെയാണ് മൃതദേഹം സംസ്കരിച്ചത് ഇതിന്റെ ഫോട്ടോഗ്രാഫ് പോലീസിന് ലഭിച്ചിട്ടുണ്ട് പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹമാണ് പായയിൽ പൊതിഞ്ഞ് സംസ്കരിച്ചിരുന്നത്.
കല്ലറ തുറന്നപ്പോഴാണ് മൃതദേഹത്തിന് സമാനമായ വസ്തു കണ്ടെത്തിയത്. മൃതദേഹം സംസ്കരിക്കാനായി കല്ലറ തുറന്നപ്പോഴാണ് നേരത്തെ അടക്കിയ മൃതദേഹത്തിനൊപ്പം പായയിൽ പൊതിഞ്ഞ നിലയിൽ ദുരൂഹമായ വസ്തു കണ്ടെത്തിയത്.
ഈ മാസം പതിമൂന്നിന് ഇടവകാംഗത്തിൻ്റെ സംസ്കാരത്താനായി കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹത്തിന് സമാനമായ വസ്തു കണ്ടെത്തിയത്. നേരത്തെ അടക്കിയ ഒരു മൃതദേഹ അവശിഷ്ടത്തിന് ഒപ്പമായിരുന്നു. മറ്റൊരു മൃതദേഹത്തിന് സമാനമായ വസ്തുവായിരുന്ന് ഇത് . ഉടൻ തന്നെ പള്ളി ഭാരവാഹികൾ പൊലീസിനെ വിവരമറിയിച്ചു. ക്രിസ്തീയ ആചാര പ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹം അടക്കാറില്ലെന്നും അന്വേഷണത്തിലൂടെ ദുരൂഹത നീക്കാനാണ് പോലീസിൽ പരാതി നൽകിയതെന്നും പള്ളി വികാരി ഫാദർ ജിൽബർട്ട് കൊന്നയിൽ പറഞ്ഞു.
പ്രദേശവാസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്