ധാരണാപത്രം ഒപ്പുവെച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാലയും ജലവിഭവ വികസന വിനിയോഗ കേന്ദ്രവും (CWRDM, കോഴിക്കോട്) പഠന ഗവേഷണ പ്രവർത്തനങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച ധാരണാപത്രം സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഒപ്പുവെച്ചു. സർവകലാശാല രജിസ്ട്രാർ ഇൻ-ചാർജ് സുനിൽകുമാർ എസ്, CWRDM രജിസ്ട്രാർ മഹാദേവ് എൻ.ജി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ധാരണാപത്രത്തം ഒപ്പുവെച്ച സാഹചര്യത്തിൽ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് CWRDM-ൽ പഠന ഗവേഷണങ്ങൾക്കുള്ള അവസരം ലഭിക്കും. ഇതോടൊപ്പം പ്രായോഗിക തൊഴിൽ പരിചയത്തിനുള്ള അവസരവും ഒരുക്കും. ഇരു സ്ഥാപനങ്ങളും ഒരുമിച്ച് സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കും.
ചടങ്ങിൽ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ദീപക് എൻ.കെ, ഡോ. ബിജു ആർ.കെ, നാക് (NAAC) കോ-ഓർഡിനേറ്ററും മുൻ പി.വി.സിയുമായ ഡോ. സാബു എ, റിസർച്ച് ഡയറക്ടർ ഡോ. എ നിസാമുദ്ദീൻ, CWRDM ശാസ്ത്രജ്ഞൻ ഡോ. ചിന്നി വി. നാഗകുമാർ, അക്കാദമിക് കോ-ഓർഡിനേറ്റർ മഞ്ജുള പി തുടങ്ങിയവർ സംസാരിച്ചു. സർവകലാശാല ഭൂമിശാസ്ത്ര വിഭാഗം മേധാവി ഡോ. ടി.കെ. പ്രസാദ് സ്വാഗതവും IQAC ഡയറക്ടർ ശ്രീകാന്ത് എൻ.എസ് നന്ദിയും പറഞ്ഞു.