ധർമ്മശാലയിൽ മാസങ്ങളായി ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഇല്ല; ബുദ്ധിമുട്ടില്ലായി യാത്രക്കാർ
ധർമ്മശാല : ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാതെ ബുദ്ധിമുട്ടില്ലായി യാത്രക്കാർ. ധർമ്മശാലയിലാണ് മാസങ്ങളായി ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത്. ധർമ്മശാലയിൽ കണ്ണൂരിൽ നിന്ന് തളിപ്പറമ്പയിലേക്ക് പോകുന്ന ഭാഗത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത്. സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ആശ്രയിക്കുന്നത് ബസ് കാത്തിരിപ്പ് കേന്ദ്രത്തെയാണ്. ധർമ്മശാലയിൽ എത്തുന്നവർ മഴയും വെയിലുമേറ്റ് ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്. കണ്ണൂർ പോകുന്ന ഭാഗത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടെങ്കിലും പലപ്പോഴും ബസ്സുകൾ വിവിധ സ്ഥലങ്ങളിലായാണ് നിർത്തുന്നത്. ഒരേ ബസ് തന്നെ ധർമ്മശല ബസ് സ്റ്റോപിൽ മൂന്ന് ഇടങ്ങളിലായി നിർത്തുന്ന സാഹചര്യവും നിലവിലുണ്ട്. ഇത് ആ ഭാഗങ്ങളിൽ കാര്യമായ ബ്ലോക്ക് സൃഷ്ടിക്കുകയും മറ്റ് വാഹന യാത്രക്കാർക്ക് ബുദ്ധിമുണ്ടുകൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.