രാജി ആവശ്യം ശക്തമായതോടെ സംവിധായകൻ രഞ്ജിത്തിന്റെ വാഹനത്തിൽനിന്ന് ഔദ്യോഗിക ബോർഡ് നീക്കി
കോഴിക്കോട് : ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് രാജി ആവശ്യം ശക്തമായതോടെ സംവിധായകൻ രഞ്ജിത്തിന്റെ വാഹനത്തിൽനിന്ന് ഔദ്യോഗിക ബോർഡ് നീക്കി. ചലച്ചിത്ര അക്കാദമി അധ്യക്ഷൻ എന്ന ബോർഡ് ആണ് നീക്കിയത്. ഇന്നലെയാണ് വയനാട്ടിലെ റിസോർട്ടിൽ രഞ്ജിത്ത് താമസത്തിന് എത്തിയത്. ഇവിടെയുണ്ടായിരുന്ന ഔദ്യോഗിക വാഹനത്തിൽനിന്നാണ് ബോർഡ് മാറ്റിയത്. രഞ്ജിത്ത് താമസിച്ച റിസോർട്ടിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇതോടെ, രഞ്ജിത്തിന്റെ കോഴിക്കോട് ചാലപ്പുറത്തെ വീടിന് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.