നിലവിലുള്ള സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചു വിടണമെന്ന് സംവിധായകന് വിനയന്
കൊച്ചി : നിലവിലുള്ള സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചു വിടണമെന്ന് സംവിധായകന് വിനയന്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ചു കൊണ്ട് നിരവധി തെറ്റായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡിനെ നിലയ്ക്കു നിര്‍ത്താന്‍ ഇനിയും തയ്യാറായില്ലെങ്കില്‍ രാഷ്ട്രീയ ഭേദമെന്യേ രാജ്യത്തെ ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്ന് വലിയ പ്രതിഷേധം സര്‍ക്കാരിന് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രതികരണം. ‘ജാനകി vs സ്റ്റേറ്റ് ഓഫ്കേരള’ എന്ന സിനമയുടെ പേരില്‍ നിന്ന് ജാനകി മാറ്റിയാലേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തരൂ എന്ന വിഢിത്തം നിറഞ്ഞ തീരുമാനം കോടതി ചവറ്റു കൊട്ടയിലേക്ക് എടുത്തെറിയും മുന്‍പ് ശക്തമായ ഒരു തീരുമാനം എടുക്കുന്നതാണ് ഉചിതം.കേന്ദ്ര മന്ത്രിയും സര്‍ക്കാരും അറിഞ്ഞായിരിക്കില്ല ഈ തീരുമാനം സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് എടുത്തിരിക്കുന്ന തെന്നാണ് എന്റെ വിശ്വാസം – അദ്ദേഹം വ്യക്തമാക്കി.