എറണാകുളത്ത് പെരുമ്ബാവൂരില്‍ പോലീസിന്റെ വൻ കഞ്ചാവ് വേട്ട; 70 കിലോ കഞ്ചാവ് പിടികൂടി
കൊച്ചി : എറണാകുളത്ത് പെരുമ്ബാവൂരില്‍ പോലീസിന്റെ വൻ കഞ്ചാവ് വേട്ട. പെരുമ്ബാവൂര്‍ വാഴക്കുളം കീൻപടിയില്‍ ബസിറങ്ങിയ അഞ്ച് ഒഡീഷക്കാരില്‍ നിന്നായി 70 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. അഞ്ചുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. തടിയിട്ട പറമ്ബ് പോലീസിന്റെയും പെരുമ്ബാവൂർ എഎസ് പിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണ് പോലീസ് സ്ഥലത്ത് പരിശോധനക്കെത്തിയത്. തുടര്‍ന്ന് ബസിറങ്ങിയ അഞ്ചംഗസംഘ ത്തിന്റെയും ബാഗുകള്‍ വിശദമായി പരിശോധിക്കു കയായിരുന്നു. ബാഗിനുള്ളിലെ വലിയ പൊതികള്‍ കണ്ട് ഉദ്യോഗസ്ഥർ തന്നെ ഞെട്ടി. ബാഗുകളില്‍ കടത്താൻ ശ്രമിച്ചത് 70 കിലോ കഞ്ചാവാണെന്ന് പരിശോധനയില്‍ വ്യക്തമായി.