ഇ അഹമദ്-കാലം, ചിന്ത; ഇന്റർനാഷണൽ കോൺഫറൻസ്
തളിപ്പറമ്പ് : ഇ അഹമ്മദ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഇ അഹമദ്-കാലം, ചിന്ത; രണ്ടാമത് ഇന്റർനാഷണൽ കോൺഫറൻസ് 2027- ജനുവരി 23, 24 തിയ്യതികളിൽ തളിപ്പറമ്പിൽ നടക്കും.ലോകസമാധാനം, ബഹുസ്വര ഇന്ത്യ എന്ന പ്രമേയത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ അന്തർദേശീയ, ദേശീയ നേതാക്കൾ,മന്ത്രിമാർ,
വിദ്യാഭ്യാസ വിചക്ഷണർ, ഗവേഷകർ തുടങ്ങിയവർ പങ്കെടുക്കും.കോൺഫ്രൻസിന്റെ ഭാഗമായി ചർച്ചാ സംഗമങ്ങൾ,എക്സലൻസി അവാർഡ് വിതരണം,പുസ്തക പ്രകാശനം,
ഫോട്ടോ പ്രദർശനം,സാംസ്കാരിക സദസ് തുടങ്ങി വിവിധ പരിപാടികൾ തുടങ്ങിയവ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ : അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള,സെക്രട്ടറി മഹമൂദ് അള്ളാംകുളം,സി ഡി എം ഇ എ പ്രസിഡന്റ് അഡ്വ : പി മഹമൂദ്,പി ടി അബ്ദുൽ അസീസ് സംസാരിച്ചു.കണ്ണൂർ ഡെപ്യൂട്ടി മേയർ കെ പി താഹിർ,മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ വി പി വമ്പൻ,മഹമൂദ് കടവത്തൂർ,ടി പി മുസ്തഫ,ടി എ തങ്ങൾ,ബി കെ അഹമ്മദ്,എൻ കെ റഫീഖ് മാസ്റ്റർ,അഡ്വ.കെഎ ലത്തീഫ്,അഡ്വ : എം പി മുഹമ്മദലി,ഇബ്രാഹിം കുട്ടി തിരുവട്ടൂർ,ഷാർജ കെഎംസിസി സംസ്ഥാന പ്രസിഡന്റ്ഹാഷിം നൂഞ്ഞേരി പങ്കെടുത്തു.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യരക്ഷാധികാരിയും പി കെ കുഞ്ഞാലിക്കുട്ടി,അഡ്വ പി എം എ സലാം,സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ,സൈനുൽ ആബിദീൻ സഫാരി എന്നിവർ രക്ഷാധികാരികളുമായി 301 – അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾ.അബ്ദുൽ റഹ്മാൻ കല്ലായി (ചെയർമാൻ),അഡ്വ : അബ്ദുൽ കരീം ചേലേരി (ജനറൽ കൺവീനർ) കെ ടി സഹദുള്ള (കൺവീനർ),പി കെ അബ്ദുള്ള ഹാജി (ട്രഷറർ )