കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്നും ഇഡി സാഹിത്യകാരനായി മാറിയെന്നും എം എ ബേബി
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി ശുപാർശയിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്നും ഇഡി സാഹിത്യകാരനായി മാറിയെന്നും എം എ ബേബി പറഞ്ഞു.കൂട്ടിലടച്ച തത്തയാണ് ഇഡി. ബിജെപി സർക്കാരുകൾ രാഷ്ട്രീയമായി ഇഡിയെ ഉപയോഗിക്കുന്നു. കൂടുതൽ കാര്യങ്ങൾ സംസ്ഥാന നേതാക്കളോട് ചോദിച്ചാൽ മതി, അവർ വിശദീകരിക്കും. പിണറായിക്കുള്ള പിന്തുണ തുടരും. കോഴിക്കോട് നടക്കാൻ പോകുന്ന പൊതു സമ്മേളനത്തിൽ പാർട്ടിയെ കൂടുതൽ സജ്ജമാക്കും. പാർട്ടി അണികൾ നേതൃത്വത്തോട് തുറന്നു സംസാരിക്കണം. തിരുത്തലുകൾ ഉണ്ടാവും. അതാവും കോഴിക്കോട്ടെ സമ്മേളനമെന്നും എം എ ബേബി പറഞ്ഞു.