13 മണിക്കൂർ നീണ്ട പരിശോധന; നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ ഇ ഡി റെയ്ഡ് പൂർത്തിയായി
കൊച്ചി : ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ED ഉദ്യോഗസ്ഥർ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ നടത്തിയ പരിശോധന പൂർത്തിയായി. 13 മണിക്കൂർ നീണ്ടുനിന്ന പരിശോധന പൂർത്തിയാക്കി യാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ എളംകുളത്തെ വീട്ടിൽ നിന്ന് മടങ്ങിയത്. രാത്രി 8 മണിയോടുകൂടിയാണ് പരിശോധന പൂർത്തിയായത്. വാഹനങ്ങളുടെ രേഖകൾ, ഉടമസ്ഥ വിവരങ്ങൾ, പണം നൽകിയ രീതി തുടങ്ങിയ വിവരങ്ങളാണ് ഇ ഡി നടനിൽ നിന്നും തേടിയത്.
ഇന്നലെ രാവിലെ ഏഴ് മണിമുതലാണ് കേരളത്തിലും തമിഴ്നാട്ടിലുമായി 17 കേന്ദ്രങ്ങളിലായി ഒരേസമയം ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. ദുൽഖറിന് പുറമെ നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും വിവിധ കാർ ഷോറൂമുകളിലും ഉൾപ്പെടെ ഇ ഡി പരിശോധന നടത്തി. ഭൂട്ടാൻ വാഹനക്കടത്തിൽ ഹവാല ഉൾപ്പെടെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇ ഡി പരിശോധന. ദുൽഖർ സൽമാന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും പരിശോധന നടന്നു. തുടർന്ന് ചെന്നൈയിൽ ആയിരുന്ന താരത്തിന്റെ മൊഴിയെടുക്കാ നായി ഇ ഡി കൊച്ചിയിലേക്ക് വിളിച്ചുവരു ത്തുകയായിരുന്നു. അതേസമയം, കേരളത്തിൽ 5 ജില്ലകളിലായുള്ള വാഹന ഡീലർമാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. തമിഴ്നാട്ടിൽ ചെന്നൈയിലും കോയമ്പത്തൂരുമാണ് ഇ ഡി പരിശോധന നടന്നത്.