തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ ജയം എല്‍ഡിഎഫിന്
കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ ജയം എല്‍ഡിഎഫിന്. അടൂർ ഒന്നാം വാർഡിലാണ്് എല്‍ഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ച് പതിനെട്ടാം മിനിറ്റിലാണ് സംസ്ഥാനത്തെ ആദ്യത്തെ ഫലം പുറത്ത് വന്നത്. പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഒന്നാം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായ ബിജു സാമുവല്‍ ആണ് വിജയിച്ചത്.
കോഴിക്കോട് മരുതോങ്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർഥി രവീന്ദ്രൻ മാസ്റ്റർ വിജയിച്ചു. 202 വോട്ടിന്റെ ഭൂരിപക്ഷത്തി നാണ് ജയം. എറണാകുളത്ത് 13 മുൻസിപ്പാലിറ്റികളില്‍ 5 എണ്ണത്തില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. തൃശൂര്‍ കോർപറേഷനില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫാണ് ഇവിടെ രണ്ടാമത്.
ഷൊർണൂർ നഗരസഭയില്‍ 3 സീറ്റുകളില്‍ ബിജെപിക്ക് വിജയം. നാല് വാർഡുകള്‍ എണ്ണിയപ്പോഴാണ് മൂന്നു വാർഡുകളിലും ബിജെപി വിജയിച്ചത്. കൂത്തുപറമ്ബ് നഗരസഭയില്‍ വാർഡ് ഒന്നില്‍ എല്‍ഡിഎഫ് സ്ഥാനാർഥി എപി ശ്യാംജിത്ത് വിജയിച്ചു. രണ്ടാം വാർഡിസും എല്‍ഡിഎഫിനാണ് ജയം, സബിനയാണ് വിജയിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ ബാലറ്റുകള്‍ കളക്ടറേറ്റുകളില്‍ കളക്ടർമാരുടെ നേതൃത്വത്തിലാണ് എണ്ണുന്നത്. ആദ്യഘട്ടത്തില്‍ എല്‍ഡിഎഫിന് മുന്നേറ്റം.