നീലഗിരി പേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
നീലഗിരി : പേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കൊളപ്പള്ളി അമ്മൻകാവിലാണ് സംഭവം. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ലക്ഷ്മിയാണ് മരിച്ചത്. 70 വയസ്സാണ് പ്രായം. പാടിക്കു സമീപം വച്ചാണ് ആക്രമണം. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വഴുതി വീഴുകയായിരുന്നു. മൃതദേഹം പന്തല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പന്തല്ലൂരിൽ പ്രകടനം നടത്തി. ആനയെ തുരത്താൻ വനംവകുപ്പ് ശ്രമം തുടരുകയാണ്.