മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം അഡ്വാൻസ് ബുക്കിംങ് 50 കോടിയിലേറെ; ‘എമ്പുരാൻ’ ഇന്ന് തിയേറ്ററുകളിൽ
മലയാളക്കര മുഴുവൻ ഇപ്പോൾ കാത്തിരിക്കുന്നത് പൃഥ്വിരാജ്- മോഹൻലാൽ ടീമിന്റെ പുതിയ ചിത്രം എമ്പുരാന്റെ വരവിനു വേണ്ടിയാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം, അഡ്വാൻസ് ബുക്കിംഗിൽ 50 കോടിയിലേറെ നേടിയ ആദ്യ മലയാളചിത്രം. എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് എമ്പുരാന്. മലയാളത്തിന്റെ ആ ബ്രഹ്മാണ്ഡചിത്രം തിയേറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. മാർച്ച് 27 വ്യാഴാഴ്ച രാവിലെ ആറുമണിയ്ക്ക് എമ്പുരാന്റെ ആദ്യഷോ ആരംഭിക്കും. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്, ആന്റണി പെരുമ്പാവൂര്‍, സുഭാസ്കരന്‍ എന്നിവര്‍ ചേര്‍ന്ന് നിർമ്മിച്ച എമ്പുരാനിൽ മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്, ഫാസില്‍, സച്ചിന് ഖേഡ്കര്, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന് മാര്ട്ടിന്, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്, അനീഷ് ജി. മേനോന്, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്, നിഖാത് ഖാന്, സത്യജിത് ശര്‍മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.