എമ്പുരാൻ ട്രെയിലർ പുറത്തിറങ്ങി; മാർച്ച് 27ന് ചിത്രം ആഗോള റിലീസായെത്തും
സിനിമോലോകം ഒന്നടങ്കം ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ പൃഥ്രിരാജ് കോം ബോ വീണ്ടും ഒരുമിക്കുന്ന എമ്പുരാന്റെ ട്രെയിലർ എത്തി. 20ന് ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ട്രെയിലർ 20ന്പ പുലർച്ചെ 12.30ന് പുറത്തിറങ്ങി. മോഹൻലാലും പൃഥ്വിരാജും എമ്പുരാൻ ട്രെയിലർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്ചിത്രം നിർമിച്ചിരിക്കുന്നത്. ട്രെയ്ലർ ലോഞ്ച് ഇവന്റ് മുംബൈയിൽ നടക്കും. ചിത്രത്തിന്റെ ടീസർ ജനുവരി 26ന് പുറത്തുവന്നിരുന്നു.
മാർച്ച് 27ന്ചിത്രം ആഗോള റിലീസായെത്തും. മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം മാർച്ച് 27ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദർശനം ആരംഭിക്കുന്നത്. തമിഴ്നാടിന് പുറമേ പാൻ ഇന്ത്യൻ തലത്തിലും വമ്പൻ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക. ദിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തഡാനി നേതൃത്വം നൽകുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.