കേരള സ്റ്റേയിറ്റ് എക്സൈസ് അസോസിയേഷൻ ജില്ലാ സമ്മേളനം
തളിപ്പറമ്പ്:കേരള സ്റ്റേയിറ്റ് എക്സൈസ് അസോസിയേഷൻ ജില്ലാ സമ്മേളനം തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർഉദ്ഘാടനം ചെയ്തു. തൃച്ചംബരം ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ഹരിദാസൻ പാലക്കൽ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് നഗരസഭ കൗൺസിലർ പി വി സുരേഷ്, തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് സതീഷ്,തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ ജെ ജോസഫ് എന്നിവർപ്രസംഗിച്ചു. സെക്രട്ടരി വി വി ജനാർദ്ദനൻ റിപ്പോർട്ടും ട്രഷറർ പി വി മധുസൂദനൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
സ്വാഗത സംഘം ചെയർമാൻ എം ചന്ദ്രൻ സ്വാഗതവും കൺവീനർ കെ വി വാസുദേവൻ നന്ദിയും പറഞ്ഞു.