കർഷക പരിശീലന പരിപാടി സംഘടിപ്പിച്ചു
ആന്തൂർ: നഗരസഭാ കൃഷിഭവൻ ശാസത്രീയ വിള പരിപാലന രീതികളെ കുറിച്ചും ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ജൈവ കർഷക സർട്ടിഫിക്കേഷനെ കുറിച്ചും കർഷകർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ആന്തൂർ നഗരസഭാ കൃഷിഭവൻ കിസാൻ ഹാളിൽ വെച്ച് നടന്ന പരിപാടി ആന്തൂർ നഗരസഭാ ചെയർപേഴ്സൺ വി. സതീദേവി ഉൽഘാടനം ചെയ്തു വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഓമനാ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കുറുമാത്തൂർ കൃഷി ഓഫീസർ അമൃത. കെ കർഷകർക്ക് ക്ലാസെടുത്തു. കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ കെ. ജയശ്രീ നന്ദിയും പറഞ്ഞു .