സംസ്ഥാനത്ത് ആറു ദിവസത്തിനിടെ പതിനഞ്ച് പകര്‍ച്ചപ്പനി മരണം; ഇന്നലെ മൂന്ന് പേരാണ് പനി ബാധിച്ച് മരിച്ചത്
സംസ്ഥാനത്ത് ആറു ദിവസത്തിനിടെ പതിനഞ്ച് പകര്‍ച്ചപ്പനി മരണം. ഇന്നലെ മൂന്ന് പേരാണ് പനി ബാധിച്ച് മരിച്ചത്. ഒാരോ ദിവസവും പതിനായിരത്തിലേറെ പേരാണ് പനിക്ക് ചികില്‍സ തേടുന്നത്. ഡെങ്കിപ്പനിക്കും എലിപ്പനിക്കും എതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. എലിപ്പനി നാലു ജീവന് കവര്‍ന്നു. ജൂണ്‍ മാസത്തില്‍ 75 പേരാണ് വിവിധ പകര്‍ച്ച വ്യാധികള്‍ ബാധിച്ച് മരിച്ചത്. 11050 പേരാണ് ഇന്നലെ പനിക്ക് ചികില്‍സ തേടിയത്. ആറ് ദിവസത്തിനിടെ അറുപത്താറായിര ത്തിലേറെപ്പേര്‍ പനിക്ക് ചികില്‍സ തേടി. 652 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 77 പേര്‍ക്ക് എലിപ്പനിയും 96 പേര്‍ക്ക് മഞ്ഞപ്പിത്തവും കണ്ടെത്തി. ഒരാഴ്ചക്കിടെ 200 പേര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചത്. രോഗബാധിരുടെ എണ്ണം ഉയരാന്‍ തുടങ്ങിയ ജൂണ്‍ 30 ന് ശേഷം ഇന്നലെയാണ് പനിക്കണക്കുകള്‍ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിക്കുന്നത്. കൊതുകുകളുടെ ഉറവിട നശീകരണത്തിലും മലിന ജലത്തിലിറങ്ങിയാല്‍ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാനും ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ്് നിര്‍ദേശിക്കുന്നു. കടുത്ത് പനിക്ക് വിദഗ്ധ ചികില്‍സ തേടണമെന്നാണ് നിര്‍ദേശം.