പൊലീസ് കേസുകളുടെ എഫ്ഐആർ പകർപ്പിനായി ഇനി സ്റ്റേഷൻ കയറി ഇറങ്ങേണ്ട
തിരുവനന്തപുരം : പൊലീസ് കേസുകളുടെ എഫ്ഐആർ പകർപ്പിനായി ഇനി സ്റ്റേഷൻ കയറി ഇറങ്ങേണ്ട. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി എഫ്ഐആർ വേഗത്തിൽ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കി. ഈ സൗകര്യം കേരള പൊലീസിന്റെ വെബ് സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെ യും പേര് നിയമപരമായി വെളിപ്പെടുത്താ ൻ ആവാത്ത കേസുകൾ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്ഐ ആർ ഡൗൺലോഡ് ചെയ്തെടുക്കാവുന്ന താണെന്ന് കേരള പൊലീസ് ഫെയ്സ്ബു ക്ക് കുറിപ്പിലൂടെ അറിയിച്ചു.