ഫിറോസ് ഹാജിയുടെ നിര്യാണത്തിൽ തളിപ്പറമ്പ് ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും അനുശോചന യോഗം സംഘടിപ്പിച്ചു.
തളിപ്പറമ്പ്; ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറിയും പ്രമുഖ വ്യാപാരിയും ജനതാ സ്റ്റീൽ ഉടമയും മായിരുന്ന ഫിറോസ് ഹാജിയുടെ നിര്യാണത്തിൽ തളിപ്പറമ്പ് ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും അനുശോചന യോഗം സംഘടിപ്പിച്ചു.തളിപ്പറമ്പ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിൻഹാജ് കെ. ചേംബറിന്റെ അനുശോചന പ്രമേയം വായിച്ചു
തളിപ്പറമ്പിലെ വ്യാപാരമേഖലയുടെ വളർച്ചയ്ക്കും വ്യാപാരികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും തളിപ്പറമ്പ് ചേംബർ ഓഫ് കൊമേഴ്സിന്റെ രൂപീകരണത്തിനും ഫിറോസ് ഹാജി നിർണായകമായ പങ്കുവഹിച്ചതായി അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി. പ്രസ്ഥാനത്തിന്റെ പ്രാരംഭഘട്ടം മുതൽ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് മുന്നിൽനിന്ന് നേതൃത്വം നൽകിയ അദ്ദേഹം വ്യാപാരികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സംഘടനയുടെ വളർച്ചയ്ക്കുമായി ആത്മാർത്ഥമായി പ്രവർത്തിച്ച വ്യക്തിയായിരുന്നു ഫിറോസ് ഹാജി.വ്യാപാരരംഗത്തിനു പുറമെ സാമൂഹിക പ്രശ്നങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം അർഹരായവർക്ക് സഹായവും പിന്തുണയും നൽകുന്നതിലും ശ്രദ്ധ പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ വ്യാപാര-സാമൂഹിക സംഭാവനകൾ തളിപ്പറമ്പിന്റെ പൊതുജീവിതത്തിൽ എന്നും സ്മരിക്കപ്പെടുമെന്ന് യോഗം അനുസ്മരിച്ചു.ചേംബർ ഓഫ് കൊമേഴ്സിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നതിനിടെയുണ്ടായ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സംഘടനയ്ക്കും തളിപ്പറമ്പിലെ വ്യാപാരസമൂഹത്തിനും നാടിനും നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം വിലയിരുത്തി.
തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ. എസ്. റിയാസ്, സെക്രട്ടറി കെ. വി. താജുദ്ദീൻ, കെ. മുഹമ്മദ് അഷ്റഫ്ഗ്രാൻഡ് തേജസ്, ഉമർകുട്ടി ,സഹീർ പാലക്കോടൻ, എസ്. പി. അബ്ദുള്ള, സുധാസ് കണ്ണോത്ത്, അനീസ് സി. കെ.ഫിറോസ് ഹാജികയുടെ മകൻ ഫാസിൽ ഫിറോസ്, ഷഹീൻ സലീം, രാഹുൽ മൊട്ടമ്മൽ തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി.