തൃച്ചംബരം പഞ്ചവടി റസിഡൻ്റ് സ് അസോസിയേഷൻ ലഹരിവിരുദ്ധ ഫുട്ബോൾ സൗഹൃദമത്സരം സംഘടിപ്പിച്ചു
.
തൃച്ചംബരം പഞ്ചവടി റസിഡൻ്റ് സ് അസോസിയേഷൻ ലഹരിവിരുദ്ധ ഫുട്ബോൾ സൗഹൃദമത്സരം സംഘടിപ്പിച്ചു.തൃച്ചംബരം പഞ്ചവടി റസിഡൻ്റ് സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഏഴാംമൈൽ ഹൈവെ ഗേറ്റ് ഫ്ലഡ് ലിറ്റ് ടർഫിൽ അസോസിയേഷൻ പ്രസിഡണ്ട് എം.വി. നാരായണൻ്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജോസഫ്. ജെ ഉത്ഘാടനം നിർവ്വഹിച്ചു. തളിപ്പറമ്പ നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് മുഖ്യാതിഥി ആവുകയും ,ലഹരി വിരുദ്ധ പ്രതിഞ്ജചൊല്ലിക്കൊടുക്കുകയും ചെയ്തു നഗരസഭ കൗൺസിലർ എം.പി.സജീറ, പഞ്ചവടി വനിതാ കൂട്ടായ്മ ചെയർപേഴ്സൺ പ്രേമനാരായണൻ, വനിതാ കൂടായ്മ രക്ഷാധികാരി രജനി രമാനന്ദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ‘കെ. പ്രജിത്ത് സ്വാഗതം പറഞ്ഞു. പരിപാടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ എ. അസീസ്, എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ മുഹമ്മദ് ഹാരീസ് ‘ കെ, ഫെമിൻ . ഇ ‘എച്ച്, സിവിൽ എക്സൈസ് ഓഫീസർ പ്രകാശൻ . എം . പി. ആർ. എ ട്രഷറർ എം. പവിത്രൻ, പി.ആർ എ . വൈസ് പ്രസിഡണ്ട് ‘വിലാസൻ. കെ.വി., പി.ആർ.എ ജോ : സെക്രട്ടറി . കെ. ഗോവിന്ദൻ, വന്നിതാ കൂട്ടായ്മ കൺവീനർ ഉഷ ഗോവിന്ദൻ, . തുടർന്ന് ആരോഗ്യമാണ് ലഹരി കുടുംബമാണ് ലഹരി എന്ന ആശയം ഉൾകൊണ്ട് ആൺ കുട്ടികളും , പുരുഷൻമാരും, വനിതകളും – വനിതകളും തമ്മിലുള്ള വാശിയേറിയ സൗഹൃദ ഫുട്ബോൾ മത്സരവും, സമ്മാനദാനവും, അത്താഴവും ഉണ്ടായി.