പത്തനംതിട്ടയിൽ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ചത് പത്തോളം പേരെന്ന് പെൺകുട്ടിയുടെ മൊഴി
പത്തനംതിട്ട;പത്തനംതിട്ടയിൽ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ചത് പത്തോളം പേരെന്ന് പെൺകുട്ടിയുടെ മൊഴി. ചൈൽഡ് ലൈൻ കൗൺസിലിങിൽ 10 പേരുടെ പേരാണ് പെൺകുട്ടി പറഞ്ഞത്. ഇതിൽ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ നാലു പേർ പ്രായപൂർത്തായാകാത്തവരാണ്. ബാക്കിയുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. പീഡന വിവരം അറിഞ്ഞ പെൺകുട്ടിയുടെ സഹോദരിയാണ് സ്കൂൾ ടീച്ചറെ വിവരമറിയിച്ചത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിന്റെ സഹായം തേടുകയായിരുന്നു.കഴിഞ്ഞ മേയ് മാസമായിരുന്നു ഉപദ്രവം.സ്കൂളിലെ ശുചിമുറിയിലും സഹപാഠിയുടെ വീട്ടിലുമാണ് ലൈംഗിക പീഡനം നടന്നത്. രണ്ട് സംഭവത്തിലുമായി രണ്ട് എഫ്ഐആറാണ് രജിസ്റ്റർ ചെയ്ിട്ടുള്ളത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 13 വയസ്സുകാരിയെ 10 പേർ ചേർന്ന് പലതവണ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. സ്കൂളിലും പ്രതിയാക്കപ്പെട്ട സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും വീട്ടുകാർ ഇല്ലാത്ത സമയം എത്തിച്ചായിരുന്നു പീഡനം.സ്കൂളിലെ ശുചിമുറിയിൽ വച്ചും പെൺകുട്ടിയെ പീഡിപ്പിച്ചു.പ്രതി പട്ടികയിൽ ഉള്ള ആറുപേർ പ്രായപൂർത്തിയാകാത്തവരാണ്.പെൺകുട്ടിയെ സഹപാഠികൾക്ക് പീഡിപ്പിക്കാൻ ഒത്താശ ചെയ്ത പെൺകുട്ടിയെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ ആറുപേരെ പിടികൂടി.