
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്; പവന് 800 രൂപ കുറഞ്ഞു 63,120 രൂപയായി
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്. ഇന്ന് പവന് 800 രൂപ കുറഞ്ഞു. ഇതോടെ 63,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്.ഒരു ഗ്രാം സ്വർണത്തിന് 100 രൂപയാണ് കുറഞ്ഞത്. 7890 രൂപയാണ് വില. ഈ മാസം ഗ്രാമിന് 8,060 രൂപ വരെ എത്തിയിരുന്നു.നിലവിൽ റെക്കോഡുകൾ ഭേദിച്ച് മുന്നോട്ടുപോയ സ്വർണവിലയിൽ നേരിയ ആശ്വാസമാണ് ഇന്ന് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. രാജ്യാന്തരവിലയിലെ കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് മുന്നേറ്റം മുതലെടുത്ത് ഗോൾഡ് ഇടിഎഫ് (gold ETF) പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിൽ വൻതോതിൽ ലാഭമെടുപ്പ് തകൃതിയായതാണ് വിലയിറക്കത്തിന് വഴിവച്ചത്. ഔൺസിന് കഴിഞ്ഞദിവസം 2,942 ഡോളർ എന്ന റെക്കോർഡിലെ ത്തിയ രാജ്യാന്തരവില, ഇന്നലെ ഒരുവേള 2,877 ഡോളറിലേക്ക് കൂപ്പുകുത്തി. ഇതു കേരളത്തിലും വില കുറയാൻ സഹായിച്ചു.