സർവകാല റെക്കോർഡിൽ സ്വർണ വില; പവന് ഒറ്റയടിക്ക് 720 രൂപയാണ് കൂടി 55,000 രൂപയാണ് ഇന്നത്തെ വിപണിവില
കൊച്ചി : സർവകാല റെക്കോർഡിൽ സ്വർണ വില. ഗ്രാമിന് 90 രൂപ വർദ്ധിച്ച് 6,875 രൂപയായി. പവന് ഒറ്റയടിക്ക് 720 രൂപയാണ് കൂടിയത്. 55,000 രൂപയാണ് ഇന്നത്തെ വിപണിവില. സ്വർണവില വീണ്ടും ഉയരുകയാണ്. ഇന്നലെ പവന് 280 രൂപ വർദ്ധിച്ച് 54,280 രൂപയായിരുന്നു. രണ്ട് ദിവസം കൊണ്ട് ആയിരം രൂപയുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് പകുതിയോടെ വിൽപനയും വിലയും വർദ്ധിക്കാനാണ് സാധ്യതയെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു.