ബജറ്റിന് പിന്നാലെ കൂപ്പുകുത്തി സ്വർണ്ണവില; പവന് 2000 രൂപ കുറഞ്ഞ് 51,590 രൂപയായി
ബജറ്റിന് പിന്നാലെ കൂപ്പുകുത്തി സ്വർണ്ണവില. സംസ്ഥാനത്ത് സ്വർണവിലയിൽ ഒറ്റയടിക്ക് ഒരു പവന് കുറഞ്ഞത് 2000 രൂപ. ഇതോടെ ഗ്രാമിന് 6,495 രൂപയിലും പവന് 51,960 രൂപയിലെത്തി. കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്കു കുതിച്ചത്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചു. സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് പ്രതിഫലിച്ചിരിക്കുകയാണ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്. രാവിലെ പവന് 200 രൂപ കുറഞ്ഞ് 53960 ലേക്ക് എത്തിയ സ്വണ്ണവിലയാണ് ഇപ്പോൾ ബജറ്റ് പ്രഖ്യാപത്തിന് പിന്നാലെ ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞത്.