സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 320 രൂപ കുറഞ്ഞ് 64,080 രൂപയായി
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. നിലവില്‍ കേരളത്തില്‍ 1 പവന് സ്വര്‍ണത്തിന്റെ വില 64,080 രൂപയാണ്. ഇന്നലെ 64,400 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്ന് രാജ്യാന്തര സ്വർണ്ണ വ്യാപാരം ഫ്ലാറ്റ് നിലവാരത്തിലാണ് നടക്കുന്നത്. നിലിവില്‍ രാജ്യാന്തര വിപണിയില്‍ ട്രോയ് ഔൺസിന് 1.19 ഡോളർ (0.04%) താഴ്ന്ന് 2,905.79 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 2,903 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നും സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായി. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. അതോടെ ഡോളർ ശക്തിപ്രാപിക്കുകയും ഇത് സ്വർണ വിലയെ തളർത്തുകയും ചെയ്തു.