സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞ് വില 91,440 രൂപയില്‍ എത്തി
സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് വില 91,440 രൂപയില്‍ എത്തി. ഇന്നലെ 91,560 രൂപ ആയിരുന്നു ഒരു പവൻ വാങ്ങാൻ നല്‍കേണ്ടിയിരുന്നത്. ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,430 രൂപയും ആയി. ഒക്ടോബറില്‍ സ്വര്‍ണത്തിൻ്റെ വിലയില്‍ വൻ കുതിപ്പാണുണ്ടായത്. എല്ലാവരും സ്വര്‍ണവില ഒരു ലക്ഷം കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയുണ്ടായില്ല. ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധര്‍ കരുതുന്നത്. സ്വര്‍ണ വിലയില്‍ ലോക വിപണിയിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിക്കും. ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ അന്താരാഷ്ട്ര വിപണിയില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിലും അലയൊലികള്‍ സൃഷ്ടിക്കും. തങ്കത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകള്‍ കാണുന്നത്. വാങ്ങി, സൂക്ഷിച്ച് വില ഉയരുമ്ബോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താ നോ അവര്‍ താത്പര്യപ്പെടുന്നു. ഇതെല്ലാം സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയും നിരക്കും വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.