സംസ്ഥാനത്തെ സ്വർണ്ണ വില; പവന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയുമാണ് വ്യാപാര വില
സംസ്ഥാനത്തെ സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയുമാണ് വ്യാപാര വില. കഴിഞ്ഞ നാല് ദിവസമായി സ്വർണ്ണ വില ഇതേ നിരക്കിൽ തന്നെ തുടരുകയാണ്. അതേസമയം ആഗോള വിപണിയിലേക്ക് വന്നാൽ സ്വര്‍ണവില യിൽ മാറ്റം പ്രകടമാകുന്നുണ്ട്. സ്വര്‍ണം ഔണ്‍സിന് 2,502.09 ഡോളർ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം തുടർന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ 1.25 ശതമാനത്തോളമാണ് സ്വർണ വില ഉയർന്നത്.