സർവ്വകാല റെക്കോഡുകൾ ഭേദിച്ച് ഒറ്റക്കുതിപ്പിൽ സ്വർണവില
ഇന്ന് സ്വര്‍ണവില വലിയ കുതിപ്പ് നടത്തിയെന്ന് ജ്വല്ലറി വ്യാപാരികള്‍ അറിയിച്ചു. ഇസ്രായേല്‍ അമേരിക്ക ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വിലമാറ്റം. ഇനിയും വില ഉയരുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ശനിയാഴ്ച രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. രാവിലെ ഒരു പവന് 120800 രൂപയായിരുന്നു വില. ഉച്ചയ്ക്ക് യുദ്ധം തുടങ്ങിയതോടെ 123720 രൂപയായി പവന് വില ഉയര്‍ന്നു. ഇനി വിലയില്‍ മാറ്റം വരേണ്ടിയിരുന്നത് തിങ്കളാഴ്ചയായിരുന്നു. എന്നാല്‍ ഞായറാഴ്ച വില കയറിയതായി വ്യാപാരികള്‍ പറയുന്നു. ഇന്ന് ഒരു പവന് 3200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 400 രൂപയാണ് കൂടിയിരിക്കുന്നത്. 15865 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്. പവന് 126920 രൂപയായി. മാര്‍ച്ചിലെ ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് കുതിപ്പിലാണ് സ്വര്‍ണവില. വെള്ളി വിലയിലും ഇന്ന് വന്‍ മുന്നേറ്റമാണ്. കേരളത്തില്‍ ഒരു ഗ്രാം വെള്ളിക്ക് 310 രൂപയാണ് വില. പത്ത് ഗ്രാമിന് 3100 രൂപയും.