തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസ് ചിറക്കരയിലെ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു
കണ്ണൂർ : തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസ് മാടപീടികയിലെ കെട്ടിടത്തിൽ നിന്നും ചിറക്കര ഹയർ സെക്കൻ്ററി സ്കൂളിന് സമീപത്തുള്ള കൂടുതൽ സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റി ബഹുമാനപ്പെട്ട കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ സതീഷ്കു മാർ പി.കെ ഉദ്ഘാടനം ചെയ്തു. കൂത്തു പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ വിജേഷ് എ.കെ അധ്യക്ഷനായ ചടങ്ങിൽ തലശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ശ്രീ സുബിൻ രാജ് കെ സ്വാഗതഭാഷണം നടത്തി അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ശ്രീ സജിത്ത്. കണ്ണൂർ ജില്ലാ വിമുക്തി മാനേജറും അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറുമായശ്രീ അരുൺ ദാമോദർ, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ശ്രീ രാജേഷ് കെ. സെക്രട്ടറി പ്രനിൽ കുമാർ കെ.എം. എന്നിവർ ആശംസകൾ നേർന്നു. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രദീപൻ പി.പി.ചടങ്ങിൽ നന്ദി പറഞ്ഞു. തലശ്ശേരി റേഞ്ച് ലെ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. മാടപ്പീടികയിൽ അസൗകര്യങ്ങളുടെ ഇടയിൽ വീർപ്പുമുട്ടി കഴിഞ്ഞിരുന്ന ഓഫീസ് സുജിത്ത്, ശുഭദ സുജിത്ത് എന്നിവരുടെ ഉടമസ്ഥതയിലുള്ള സൗകര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടത്തിലേക്കാണ് മാറുന്നത്. ജില്ലയിൽ നല്ല രീതിയിൽ എൻഫോഴ്സ്മെൻ്റ് , വിമുക്തി പ്രവർത്തനങ്ങൾ നടത്തുന്ന ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോട് കൂടി ജീവനക്കാരുടെ ആത്മവിശ്വാസം വർധിക്കും. തലശ്ശേരി ടൗണിനോട് ചേർന്ന് തന്നെ ആണ് പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്.