ദിനംപ്രതിയെന്നോണം കുതിച്ച് ഒടുവില്‍ സ്വര്‍ണ വില 90,000 കടന്നു; ഇന്ന് 840 രൂപ കൂടി പവന്റെ വില 90,320 രൂപയായി
ദിനംപ്രതിയെന്നോണം കുതിച്ച് ഒടുവില്‍ സ്വര്‍ണ വില 90,000 കടന്നു. ബുധനാഴ്ച മാത്രം 840 രൂപ കൂടിയതോടെ പവന്റെ വില 90,320 രൂപയിലെത്തി. ഗ്രാമിനാകട്ടെ 105 രൂപ വര്‍ധിച്ച് 11,290 രൂപയുമായി. ഈ കുതിപ്പ് തുടര്‍ന്നാല്‍ പവന് ഒരു ലക്ഷം രൂപയിലേയ്ക്കെത്താന്‍ അധികകാലം കാത്തിരിക്കേണ്ടിവരില്ല. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.