സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പ് തുടരുന്നു; പവന്റെ വില 80,000 കടന്ന് 80,880 രൂപയായി
തിരുവനന്തപുരം : സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പ് തുടരുന്നു. പവന്റെ വില ഇതാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ ദിവസംകൊണ്ട് 1000 രൂപയാണ് പവന് കൂടിയത്. ഗ്രാമിന്റെ വിലയാകട്ടെ ആദ്യമായി 10,000 പിന്നിട്ട് 10,110 രൂപയായി. 9,985 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സി ല്‍ സര്‍വകാല റെക്കോഡിലാണ് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില. 10 ഗ്രാമിന് 1,09,000 രൂപയായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വിലയും റെക്കോഡ് നിലവാരത്തിലാണ്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണം 3,634.25 ഡോളര്‍ നിലവാരത്തി ലാണ് വ്യാപാരം നടന്നത്. ഒരു പവന്റെ ആഭരണം വാങ്ങിക്കണമെങ്കില്‍ ഇന്നത്തെ സ്വര്‍ണവില അനുസരിച്ച് 83,000 രൂപയെങ്കിലും നല്‍കണം. പണികൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് തുടങ്ങിയവയും സ്വര്ണവിലയ്ക്കൊ പ്പം നല്‍കണം. സ്വര്‍ണാഭരണത്തിന്റെ ഏറ്റവും കുറഞ്ഞ പണികൂലി 5 ശതമാനമാണ്. 3 ശതമാനം ജിഎസ്ടിയും ഇതിന് പുറമെ ഹോള്മാര്ക്കിങും ഫീസും ഉപഭോക്താക്കള്‍ നല്‍കേണ്ടതാണ്.