ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപ വർദ്ധിച്ചു 68,480 രൂപയായി
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണവില. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപ വർദ്ധിച്ചു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 68,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8,560 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,030 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.
രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിന്റെ സമയത്ത് സുരക്ഷിത നിക്ഷേപമെന്നതിനാല്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്താറുണ്ട്. ട്രംപിന്റെ താരിഫ് നയങ്ങള്‍ക്ക് പിന്നാലെ 2025 ല്‍ അന്താരാഷ്ട്ര സ്വര്‍ണവില ഇതുവരെ 500 ഡോളറിലധികം വര്‍ദ്ധിച്ചു, സംസ്ഥാനത്ത് ഒന്‍പത് ദിവസംകൊണ്ട് 3,000 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. 2025 ജനുവരി ഒന്നിന് 7,150 രൂപയായിരുന്നു സ്വര്‍ണ്ണവില ഗ്രാമിന്. പവന് വില 57,200 രൂപയുമായിരുന്നു കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ സ്വര്‍ണ്ണവില ഗ്രാമിന് 1,360 രൂപയുടെ വ്യത്യാസവും പവന് വിലയില്‍ 10,880 രൂപയുടെയും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.