സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ വർധനവ്
കൊച്ചി:സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. പവന് 2160 രൂപ ഉയർന്ന് 1,08,960 രൂപയിലെത്തി. ഗ്രാമിന് 270 രൂപ കുടി 13,620 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 4196 ഡോളർ നിലവാരത്തിൽ തുടരുന്നു. ക്രൂഡോയിൽ വില ഇടിഞ്ഞതാണ് വിപണിയിൽ സ്വർണവില ഉയരാൻ കാരണം.കഴിഞ്ഞ 2 ദിവസത്തിനിടെ പവന് 5520 രൂപ ഇടിഞ്ഞിരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,858 രൂപയും, പവന് 1,18,864 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,144 രൂപയും പവന് 89,152 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 265 രൂപയും കിലോഗ്രാമിന് 2,65,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സ്വർണാഭരണങ്ങളുടെ ഡിസൈനുകൾ മാറുന്നതിനനുസരിച്ച് പണിക്കൂലിയിൽ വലിയ വ്യത്യാസമുണ്ടാകും. ക്രൂഡോയിൽ വില വർധന പണപ്പെരുപ്പം, അടിസ്ഥാന പലിശനിരക്ക് എന്നിവ കൂടാനും ഡോളർ ശക്തമാകാനും വഴിവയ്ക്കും. ഇത് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുമെന്നതാണ് വില കുറയാൻ കാരണം