സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന നിരക്കിൽ തുടർന്ന സ്വർണവിലയിലാണ് ഇപ്പോൾ ചെറിയ മാറ്റമുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,05,080 രൂപയായി താഴ്ന്നു.ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 13,135 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തൊട്ടുതലേദിവസം ഒരു പവൻ സ്വർണത്തിന് 1,05,280 രൂപയും ഗ്രാമിന് 13,160 രൂപയുമായിരുന്നു നിരക്ക്.ജൂലൈ മാസത്തിന്റെ തുടക്കം മുതൽ തന്നെ സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് പ്രകടമാകുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവിലയെത്തിയത് ജൂലൈ 3-നായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസമായ ജൂലൈ 4-ന് തന്നെ വില കുത്തനെ ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കും എത്തിയിരുന്നു.