
മാസപ്പിറവി കണ്ടു; ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റംസാൻ വ്രതാരംഭം
ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റംസാൻ വ്രതാരംഭം. സൗദി അറേബ്യ, ഒമാൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലാണ് ഇന്ന് വ്രതം ആരംഭിക്കുക. മാസപ്പിറവി കണ്ടതായി ഗൾഫ് രാജ്യങ്ങൾ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റമദാന് മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി. ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. യു എ ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളും ഒമാനും റമദാന് വ്രതം ശനിയാഴ്ച ആരംഭിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ നാളെ ( ഞായറാഴ്ച ) ആയിരിക്കും റമദാന് വ്രതം ആരംഭിക്കുക