ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസ് നിർമ്മിക്കുന്ന ഹാഫ് ന്റെ പുതിയ പോസ്റ്റർ പുറത്ത്
അമല പോൾ, രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസ് നിർമ്മിക്കുന്ന ‘ഹാഫ്’ന്റെ പുതിയ പോസ്റ്റർ പുറത്ത്. ഗോളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിർമ്മാതാക്കളായ ആൻ സജീവും സജീവ് പി കെ യും, സംവിധായകൻ സംജാദും വീണ്ടും ഒന്നിക്കുന്ന വമ്പൻ വാംപയർ ത്രില്ലർ ചിത്രമാണ്.
പ്രണയം, പരിവാർ, ഗോളം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ആൻ സജീവും, സജീവ് പി കെ യും വ്യത്യസ്ത ജോണറുകളിലെ കഥകളെ അവതരിപ്പി ക്കാനുള്ള അവരുടെ പ്രതിബദ്ധത ‘ഹാഫ്’ എന്ന ചിത്രത്തിലൂ ടെയും തുടരുന്നു. ഗോളത്തിലൂടെ ശക്തമായ അരങ്ങേറ്റം കുറിച്ച സംജാദ്, വാംപയർ മിത്തോളജി യുടെ പശ്ചാത്തലത്തിൽ റിവഞ്ച്, സർവൈവൽ, ഐഡൻ്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രതിഫലിക്കാൻ പോകുന്ന സംഘർഷങ്ങളും, മിസ്റ്ററിയും , ഇപ്പോൾ പുറത്ത് വിട്ട പോസ്റ്ററിൽ നിറഞ്ഞു നിൽക്കുന്നു. അമലാ പോൾ, രഞ്ജിത് സജീവ്, ഐശ്വര്യ രാജ് എന്നിവർക്കൊപ്പം തെന്നിന്ത്യൻ താരം അബ്ബാസിന്റെ ഗംഭീര തിരിച്ചുവരവിനും ‘ഹാഫ്’ സാക്ഷ്യം വഹിക്കുന്നു.