ഹാപ്പിനസ് ഫെസ്റ്റിവലിന്റെയും ഭാഗമായി ജില്ലയിലെ പൊതുജനങ്ങൾക്കായി വിവിധ കലാരചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
തളിപ്പറമ്പ് : സംസ്ഥാനതല തദ്ദേശ ദിനാ ഘോഷത്തിന്റെയും എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ഹാപ്പിനസ് ഫെസ്റ്റിവലിന്റെയും ഭാഗമായി ജില്ലയിലെ പൊതുജനങ്ങൾക്കായി വിവിധ കലാരചനാ മത്സരങ്ങൾ സംഘടിപ്പിക്കു ന്നു. ജില്ലാതല കൈകൊട്ടിക്കളി മൽസരം ഫിബ്രവരി 18 ന് ധർമ്മശാലയിൽ നടക്കും. താൽപര്യമുള്ളവർ അഞ്ചിന് മുന്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9400213512 ജില്ലാതലത്തിൽ ഒപ്പന, തിരുവാതിരക്കളി, നാടോടിനൃത്തം (ഗ്രൂപ്പ്) മൽസരങ്ങൾ 13 മുതൽ 19 വരെ തദ്ദേശദിനാഘോഷ വേദിയിൽ നടക്കും.
ബ്ലോക്ക്–നഗരസഭാതലത്തിലെ കേരളോ ൽസവ വിജയികൾക്ക് പങ്കെടുക്കാം. ബ്ലോക്ക് /നഗരസഭാതല വിജയികളുടെ ടീമിന് ഓരോ ഇനങ്ങളിൽ നിന്നുമായി ഓരോടീമിനെ പങ്കെടുപ്പിക്കാം. താൽപര്യമുള്ളവർ അഞ്ചിന് മുന്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9947022596, 8606922455 ജില്ലാതല കഥ, കവിതാ, ഉപന്യാസ രചനാ മൽസരങ്ങളും സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ അഞ്ചിന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8547605847 ഫെബ്രുവരി 18, 19 തീയതികളിൽ ആന്തൂർ നഗരസഭയിൽ ധർമശാലയിലാണ് തദ്ദേശദിനാഘോഷം. 13 മുതൽ 19വരെ കലാപരിപാടികൾ, അമ്യൂസ്മെന്റ്, മെഗാഷോകൾ, വികസന എക്സിബിഷൻ, വിപണന സ്റ്റാളുകൾ, സെമിനാറുകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുള്ളതാണ് ഹാപ്പിനസ് ഫെസ്റ്റിവൽ. കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് മൈതാനത്തും ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിലുമായിട്ടാണ് ഹാപ്പിനെസ് ഫെസ്റ്റിവൽ നടക്കുക. ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ ഭാഗമായ ഐഎഫ്എഫ്കെ റീജ്യണൽ ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 21,22,23 തീയതികളിൽ തളിപ്പറമ്പിലും നടക്കും.