കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം, ഹാപ്പിനസ് ഫെസ്റ്റിവൽ ഫെബ്രുവരി 18, 19 തീയതികളിൽ ആന്തൂരിൽ നടക്കുമെന്ന് എം.വി ഗോവിന്ദൻ എം.എൽ.എ
കണ്ണൂർ : സംസ്ഥാന സർക്കാർ തദ്ദേശ ദിനാഘോഷം “ഹാപ്പി നസ് ഫെസ്റ്റി വെൽ”ഫെബ്രു 18, 19 തീയ്യതികളിൽ ആന്തൂർ മുനിസിപ്പൽ സ്റ്റേഡിയം, എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ട്, കെ എ പി ബറ്റാലിയൻഗ്രൗണ്ട് എന്നിവിടങ്ങളി ലായി നടക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 18 ന് രാവിലെ ഒൻപതംമണിക്ക് മന്ത്രി എം ബി രാജേഷ് പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും. 19 ന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് മികച്ച തദ്ദേശ_ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്യും.
പരിപാടിയുടെ ഭാഗമായി 13 മുതൽ ആന്തൂരിൽ കൾച്ചറൽ ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. 13 മുതൽ 19 വരെ വികസന സെമിനാറും കുടുംബശ്രീയുടെ ഇന്ത്യാ ഫുഡ് കോർട്ട്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുൾപ്പടെയുള്ള വൈവിധ്യ മാർന്ന വിപണന സ്റ്റാളുകളും ഒരുക്കിയിട്ടു ണ്ട്. വനസുന്ദരി ഉൾപ്പെടെയുള്ള കുടുംബശ്രീ വിഭവങ്ങൾക്കൊപ്പരാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിഭവങ്ങളും ഇവിടെലഭ്യമാവും. 13 ന് അഞ്ച് മണിക്ക് സ്നേക്ക് പാർക്ക് പരിസരത്ത് നിന്നുമാരംഭിക്കുന്ന വിളംബര ഘോഷയാത്രയോടു കൂടിയാണ് പരിപാടികൾക്ക് തുടക്കമാവുന്നത്. ജനപ്രതിനിധികളുടെ വിവിധകലാ മത്സരങ്ങളുമുണ്ടാകും. പ്രവേശനം സൗജന്യമായിരിക്കുമെന്നുംഗോവിന്ദൻ മാസ്റ്റർ പറഞ്ഞു വാർത്താ സമ്മേളനത്തി ൽ ആന്തൂർ മുനിപ്പാലിറ്റി ചെയർ പേഴ്സൺ സതീദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ, ടി ജെ അരുൺ എന്നിവരും പങ്കെടുത്തു.