അതിശക്തമായ മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരളത്തിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് ഭാഗികാവധിയും നൽകിയിട്ടുണ്ട്. മൂന്നിടത്ത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയും ഒരു ജില്ലയിൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അതാത് ജില്ലാ കളക്ടർമാർ അവധി നൽകിയത്. ഇന്നലെ അഞ്ചിടത്ത് റെഡ് അലേർട്ടായിരുന്നെ ങ്കിൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. ഈ സാഹചര്യത്തിലാണ് കാസർകോട്, തൃശൂർ, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.