
കനത്ത മഴ; പാലക്കാടും ഇടുക്കിയിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
കൊച്ചി : കനത്ത മഴയെ തുടർന്ന് പാലക്കാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. ഇടുക്കി ജില്ലയിൽ ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ലെന്ന് കളക്ടർ ഷീബ ജോർജ് അറിയിച്ചിട്ടുണ്ട്. മദ്രസ,കിൻഡർ ഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തേ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. വയനാട് ജില്ലയിൽ എംആർഎസ് സ്കൂളുകൾക്ക് അവധി ബാധകമല്ല. ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകമാണ്.