സംസ്ഥാനത്ത് കടുത്ത ചൂട്; കണ്ണൂരില്‍ 37 ഡിഗ്രി സെല്‍സ്യസ്, ജാഗ്രതാ നിര്‍ദേശം
കണ്ണൂർ : കേരളത്തിൽ ചൂട് വർധിക്കുന്നു. കഴിഞ്ഞ ഒരു ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ കണ്ണൂർ ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി യത്. 37 ഡിഗ്രി സെൽഷ്യസ് ആണ് കണ്ണൂർ ജില്ലയിൽ രേഖപ്പെടുത്തി യത്. എറണാകുളം, കോട്ടയം, കോഴിക്കോ ട് ജില്ലകളിൽ ചൂട് 35 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, തിരുവനന്തപുരത്ത് താരതമ്യേന കുറഞ്ഞ പകൽ താപനില യായ 31 ഡിഗ്രി സെൽഷ്യസും, പുനലൂരിൽ ഏറ്റവും കുറഞ്ഞ രാത്രി താപനിലയായ 20 ഡിഗ്രി സെൽഷ്യസുമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഫെബ്രുവരി 17 വരെ മഴയില്ലാത്ത വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സൂര്യപ്രകാ ശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ദീർഘനേരം നേരിട്ട് ശരീരത്തിൽ പതിക്കു ന്നത് സൂര്യാതപം, ചർമ്മരോഗങ്ങൾ, കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾ തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങ ൾക്ക് കാരണമാകും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്